വയനാടിന് കൈത്താങ്ങായി സിനിമാ താരങ്ങൾ; മമ്മൂട്ടിയും ദുൽഖറും കൂടി 35 ലക്ഷം, ഫഹദും നസ്രിയയും 25 ലക്ഷം

New Update
G

കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ ജീവനും ജീവിതവും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മലയാളി താരങ്ങൾ. സൂപ്പർതാരം മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ കൈമാറി.

Advertisment

ആദ്യ ഘട്ടമായി 20 ലക്ഷം രൂപയാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കൂടാതെ ദുല്‍ഖർ 15 ലക്ഷവും നൽകി. 35 ലക്ഷം ഇവര്‍ മന്ത്രി പി രാജീവിന് കൈമാറി

കൂടാതെ താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി വഴിയാണ് തുക ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്.

ഫഹദിന്റേയും ദിലീഷ് പോത്തന്റേയും ശ്യാം പുഷ്കരന്റേയും ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസും സാമ്പത്തിക സഹായം നൽകി.

Advertisment