കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയ്ക്കെതിരായ ജൂനിയർ ആര്‍ട്ടിസ്റ്റ് ഉന്നയിച്ച ആരോപണത്തില്‍ പരാതിനൽകി മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ മാമുക്കോയ. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് മുഹമ്മദ് നിസാർ പരാതി നല്‍കിയത്.
അപവാദപ്രചാരണം നടത്തിയതിന് നടപടി സ്വീകരിക്കണമെന്നാണ് നിസാറിന്റെ പരാതിയിൽ പറയുന്നത്. മരിച്ചുപോയ പിതാവിനു മോശം പേരുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നാണ് നിസാറിന്റെ പരാതിയില്‍ പറയുന്നത്.