കോഴിക്കോട്; അന്തരിച്ച നടന്‍ മാമുക്കോയയ്ക്കെതിരായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വെളിപ്പെടുത്തലില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി മാമുക്കോയയുടെ മകന്‍ മുഹമ്മദ് നിസാര്‍ രംഗത്ത്. അപവാദപ്രചാരണം നടത്തിയതിനു നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
മരിച്ചുപോയ പിതാവിനു മോശം പേരുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അടുത്ത ഘട്ടമായി കോടതിയെ സമീപിക്കുമെന്നും നിസാര്‍ പറഞ്ഞു.
നടന്മാരായ ഇടവേള ബാബു, സുധീഷ്, മാമുക്കോയ, അന്തരിച്ച സംവിധായകന്‍ ഹരികുമാര്‍ എന്നിവര്‍ക്കെതിരെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നടി ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ ഇടവേള ബാബു നേരത്തെ പരാതി നല്‍കിയിരുന്നു.