കോട്ടയം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇടുക്കി കഞ്ഞിക്കുഴി സ്വദേശി തൂങ്ങാലയിൽ ബൈജു ജോസ് (45) ആണ് മരിച്ചത്. ബൈജുവിന് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.