കിണർ വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിടയില്‍ ശ്വാസതടസം വന്നയാളെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥന്‍ ശ്വാസംമുട്ടി മരിച്ചു; ദാരുണ സംഭവം ചെങ്ങന്നൂരിൽ

ശംഭുസോമന്റെ സമീപവാസിയാണ് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയത്. കിണറിന്റെ താഴെ എത്തിയപ്പോള്‍ ഇദ്ദേഹത്തിന് ശ്വാസം മുട്ടി

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
shambusoman

ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലക്കടവ് ചെറുവല്ലൂരിൽ കിണർ വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിടയില്‍ ശ്വാസതടസം വന്നയാളെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥന്‍ ശ്വാസംമുട്ടി മരിച്ചു. ചെറുവല്ലൂര്‍ തെക്കേപ്പടിറ്റതില്‍ വീട്ടില്‍ ശംഭുസോമ(36)നാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.

Advertisment

ശംഭുസോമന്റെ സമീപവാസിയാണ് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയത്. കിണറിന്റെ താഴെ എത്തിയപ്പോള്‍ ഇദ്ദേഹത്തിന് ശ്വാസം മുട്ടി. തുടര്‍ന്ന് രക്ഷിക്കാനായി ഇറങ്ങിയ ശംഭുസോമന്‍ ശ്വാസതടസം നേരിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു.

Advertisment