പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

നാട്ടുകാരെ ആക്രമിച്ച കേസിൽ പ്രതികളായ ഫായിസിനെയും സഹോദരനെയും ഉൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടിയിരുന്നു.

New Update
kappa Untitledkukki

മലപ്പുറം : പത്തിലേറെ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പന്നിക്കോട്ടുമുണ്ട സ്വദേശി മുതുകുളവൻ ഫായിസ് (25) നെയാണ് ജയിലിലടച്ചത്.

Advertisment

കാളികാവ് പൊലീസ് സ്റ്റേഷനിലെ ഗുണ്ട പട്ടികയിൽ ഉൾപ്പെട്ട ഫായിസിനെ മുൻപും കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.

പോക്സോ കേസ്, ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം, വില്‍പ്പന, പിടിച്ചുപറി തുടങ്ങിയ പത്തിലേറെ കേസുകൾ ഫായിസിനെതിരെയുണ്ട്.

നാട്ടുകാരെ ആക്രമിച്ചത് കൂടി ഉൾപ്പെടുത്തിയാണ് കൊടും കുറ്റവാളി പട്ടികയിൽ ഉൾപ്പെടുത്തി കാപ (മൂന്ന്) വകുപ്പ് ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.

നാട്ടുകാരെ ആക്രമിച്ച കേസിൽ പ്രതികളായ ഫായിസിനെയും സഹോദരനെയും ഉൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടിയിരുന്നു.

Advertisment