New Update
/sathyam/media/media_files/mf3unkDt2os5BbeDf4jK.jpg)
കൊല്ലം: കരുനാഗപ്പള്ളി അഴീക്കലിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാലാ സ്വദേശി ഷിബു ചാക്കോ(47)യാണ് മരിച്ചത്. പൊള്ളലേറ്റ അഴീക്കൽ സ്വദേശിനി ഷൈജാമോൾ (41) ആശുപത്രിയിൽ ചികിത്സയിലാണ്.
Advertisment
പെട്രോളുമായെത്തിയ ശേഷം യുവതിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടര്‍ന്ന് ഷൈജയുടെ തലയിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. തുടർന്ന് സ്വയം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി.
ശനിയാഴ്ച രാത്രി ഏഴുമണിയോടെ ഷൈജാമോളുടെ വീട്ടിലെത്തിയാണ് ഷിബു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഇരുവരും നാലുവര്‍ഷത്തോളം ഒരുമിച്ച് കഴിഞ്ഞിരുന്നു.
ഷിബുവിന്റെ പേരിൽ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുണ്ട്. ഈ കേസിൽ ഷൈജയും ഷിബുവും ജയിലിൽ ആയിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഷിബു മറ്റൊരിടത്ത് താമസിക്കുകയായിരുന്നു.