ബസിൽ വച്ച് പതിനൊന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും

ബസിൽ വച്ച് പതിനൊന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും

New Update
james arrest

കണ്ണൂർ: ബസിൽ വച്ച് പതിനൊന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് അഞ്ച് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. മണിപ്പാറ നുച്യാട് വലിയ കട്ടയിൽ ജയിംസിനെ (55) യാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് വിധി പറഞ്ഞത്.

Advertisment

2018 സെപ്റ്റംബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീകണ്ഠപുരത്തുനിന്ന് പയ്യാവൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്ത കുട്ടിയെ അടുത്ത സീറ്റിലിരുന്ന ജയിംസ് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. കുട്ടിയുടെ വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും തടഞ്ഞ കുട്ടിക്കു മുമ്പിൽ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

kannur
Advertisment