കോഴിക്കോട്: അര്‍ജുനെ തിരികെ കൊണ്ടുവരുമെന്ന വാക്ക് താന്‍ പാലിച്ചെന്ന് ലോറി ഉടമ മനാഫ്.
ഞാന്‍ വാക്കുപാലിച്ചിരിക്കുന്നു. സാധാരണക്കാരന്‍ വാക്കുകൊടുക്കുന്നത് രാഷ്ട്രീയക്കാരെപ്പോലെയാകില്ല. സാധാരണക്കാരന് വാക്കുതെറ്റിക്കാന്‍ പറ്റില്ല. അര്‍ജുനെ തിരികെ കൊണ്ടുവരുമെന്നായിരുന്നു എന്റെ വാക്കെന്നും മനാഫ് പറഞ്ഞു.
ഈ 72 ദിവസങ്ങള്‍ മഴയേയും വെയിലിനേയും കുടുംബത്തെ പോലും ഓര്‍ത്തിട്ടില്ല. വിജയിക്കുക എന്നത് ഒരു സെക്കന്റിന്റെ കാര്യമാണ്. അതിന് പിന്നില്‍ വലിയ ത്യാഗത്തിന്റെ പരീക്ഷണത്തിന്റെ അപമാനത്തിന്റെ സമയമുണ്ട്.
അത് കടന്നാണ് അര്‍ജുനെ വീട്ടില്‍ തിരികെ എത്തിച്ചിരിക്കുന്നതെന്ന് മനാഫ് പറഞ്ഞു. ഇതിനിടെയുണ്ടായ കുത്തുവാക്കുകളും അവഹേളനങ്ങളും തന്നെ വേദനിപ്പിച്ചിട്ടുണ്ട്.
ഡ്രൈവര്‍ എന്ന് പറഞ്ഞ് സകലരും പുച്ഛിച്ച മനുഷ്യന് എല്ലാവരും ചേര്‍ന്ന് നല്‍കുന്ന വലിയ യാത്രയയപ്പ് ലോകത്തിന് മാതൃകയാണെന്നും മനാഫ് പറഞ്ഞു.