വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന ഒമ്പത് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി പൊലീസ്. ഒരാൾ പൊലീസ് പിടിയിൽ

സംഭവത്തില്‍ പിലാക്കാവ് പുത്തന്‍പുരയില്‍ വീട്ടില്‍ കെ.എം. ഹംസ(55) യാണ് പിടിയിലായത്. 

New Update
WAYANAD CASE

മാനന്തവാടി: വിദ്യാര്‍ത്ഥികള്‍ക്കടക്കം വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന ഒമ്പത് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടികൂടി.

Advertisment

സംഭവത്തില്‍ പിലാക്കാവ് പുത്തന്‍പുരയില്‍ വീട്ടില്‍ കെ.എം. ഹംസ(55) യാണ് പിടിയിലായത്. 


വിവിധ കേസുകളില്‍ പ്രതിയായ ഇയാള്‍ നിരന്തരം വിദ്യാര്‍ഥികള്‍ക്കടക്കം പുകയില ഉത്പന്നങ്ങള്‍ കച്ചവടം ചെയ്യുന്നയാളാണ്. 


എസ്.ഐ പവനന്‍, പ്രൊബേഷന്‍ എസ്.ഐ മാരായ എ.ആര്‍. രാംലാല്‍, എസ്.എസ്. കിരണ്‍, ബി. ശ്രീലക്ഷ്മി, എ.എസ്.ഐ സജി, സിവില്‍ പോലീസ് ഓഫീസര്‍ മനു അഗസ്റ്റിന്‍ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

Advertisment