/sathyam/media/media_files/2025/03/18/WadZHFUz7poFXg517x9w.jpg)
മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് പ്രദേശവാസികൾ.
അറുമുഖത്തെ കൊന്ന കാട്ടാന ഇതിന് മുൻപും ജനങ്ങളുടെ ജീവനെടുത്തിട്ടുണ്ടെന്നും നിരവധിപേർ ജീവശ്ചവമായി ഇപ്പോഴും കിടക്കുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
കാട്ടാനയെ മയക്കുവെടി വെക്കാതെ മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്നും അതിനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ഈ പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അറുമുഖത്തിന്‍റെ മരണത്തിൽ നഷ്ടപരിഹാരം നൽകണമെന്നും കാട്ടാനയെ മയക്കുവെടി വെയ്ക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
ആവശ്യം അം​ഗീകരിക്കാതെ അറുമുഖന്റെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.
കുങ്കിയാനകളെ എത്തിച്ച് കാട്ടാനയെ തുരത്തുമെന്നും ഡോ.അരുൺ സഖറിയയുടെ സാന്നിധ്യം പ്രദേശത്ത് ഉറപ്പാക്കുമെന്നും ഡി എഫ് ഒ അജിത് കെ രാമൻ നാട്ടുകാരെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us