/sathyam/media/media_files/2025/01/24/Hi27atIT4Tbb0qmDiPMX.jpg)
മാനന്തവാടി: മാനന്തവാടിയില്‍ നരഭോജി കടുവ സാന്നിധ്യ പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യങ്ങള്‍ക്കായി പോലീസിനെ വിളിക്കണമെന്നും വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് അറിയിച്ചു.
പഞ്ചാര കൊല്ലിയില്‍ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി മാനന്തവാടി നഗരസഭയ്ക്ക് കീഴിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളില്‍സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള നിര്‍ദേശം.
കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ ഒത്തു കൂടുന്നത് കൂടുതല്‍ അപകടകരമാണ്. നരഭോജിയായ കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം.
ഈ പ്രദേശങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നതും അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതും ഒഴിവാക്കണം.
പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ പുറത്തിറങ്ങരുതെന്നും ഇത് മനുഷ്യ ജീവന് അപകടമുണ്ടാക്കുമെന്നും അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യങ്ങള്‍ക്കായി പോലീസിനെ വിളിക്കാവുന്നതാണെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അടിയന്തിര ഘട്ടങ്ങളില്‍ വിളിക്കേണ്ട നമ്പറുകള്‍:
ടോള്‍ ഫ്രീ നമ്പര്‍: 112
തലപ്പുഴ പോലീസ് സ്റ്റേഷന്‍: 049-352-56262
ഇന്‍സ്പെക്ടര്‍ എസ്എച്ച്ഓ: 9497947334
മാനന്തവാടി പോലീസ് സ്റ്റേഷന്‍: 04935 240 232
ഇന്‍സ്പെക്ടര്‍ എസ്എച്ച്ഓ: 9497987199