/sathyam/media/media_files/2025/07/15/mani-c-kappan-jose-k-mani-2025-07-15-14-06-39.jpg)
കോട്ടയം: ജോസ് കെ. മാണി യുഡിഎഫിലേക്ക് വന്നാൽ വരട്ടെയെന്ന് പാലാ എംഎൽഎ മാണി സി. കാപ്പൻ. എന്നാൽ പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഔദ്യോഗിക ചർച്ചകൾ നടക്കുന്നില്ലെന്നും കാപ്പൻ പറഞ്ഞു.
എലത്തൂർ സീറ്റ് ലീഗിന് വിട്ടുകൊടുക്കാൻ തയ്യാറാണെങ്കിലും പകരം പേരാമ്പ്ര സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച കാപ്പൻ, പാലായിൽ താൻ മത്സരിച്ചാൽ തിരഞ്ഞെടുപ്പ് ചിത്രം മാറുമെന്നും അവകാശപ്പെട്ടു.
"ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​യി​ൽ എ​ൽ​ഡി​എ​ഫി​നാ​ണ് മു​ൻ​തൂ​ക്കം. പ​ക്ഷേ, ഞാ​ൻ മ​ത്സ​രി​ക്കാ​ൻ ഇ​റ​ങ്ങി​യാ​ൽ ചി​ത്രം മാ​റും. ര​ണ്ടു ത​വ​ണ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ജ​യി​ച്ചു. എ​നി​ക്കു​ള്ള വോ​ട്ട് അ​വി​ടെനി​ന്ന് പോ​യി​ട്ടി​ല്ല. ഇ​ട​തു​വോ​ട്ടു​ക​ളും എ​നി​ക്ക് കി​ട്ടും.' ​കാ​പ്പ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us