/sathyam/media/media_files/2026/02/24/jose-k-mani-mani-c-kappan-2026-02-24-19-12-55.jpg)
കോട്ടയം: പാലായില്‍ വികസനത്തിനു തുരങ്കം വെക്കുന്നത് ജോസ് കെ. മാണിയെന്ന മാണി സി. കാപ്പന്‍ എം.എല്‍.എയുടെ പരാമര്‍ശത്തിനെതിരെ പാലാക്കാരുടെ പ്രതിഷേധം. കാപ്പൻ നേരെ ചൊവ്വേ നിയമ സഭയില്‍ പോകാത്ത സബ്‌ജെക്ട് കമ്മിറ്റിയില്‍ പങ്കെടുക്കാത്തയാളെന്നു കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും.
എല്‍.ഡി.എഫിന്റെ വികസന സന്ദേശ യാത്രയുടെ ഭാഗമായി പാലായില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ മാണി സി കാപ്പനെ വിമര്‍ശിച്ചു ജോസ് കെ. മാണിയും രംഗത്തുവന്നിരുന്നു.
/filters:format(webp)/sathyam/media/media_files/2026/02/24/jose-k-mani-pala-2026-02-24-19-07-08.jpg)
കാപ്പന്‍ മേലനങ്ങി പണി എടുക്കാതെ ചുമതലകളില്‍ നിന്നും ഒഴിവായി കള്ളം പ്രചരിപ്പിച്ചും ആക്ഷേപം ചൊരിഞ്ഞും പാലായുടെ വികസന പദ്ധതികള്‍ തടസപ്പെടുത്തി എന്നായിരുന്നു ജോസ് കെ. മാണി പറഞ്ഞത്.
കോണ്‍ഗ്രസിന്റെ പുതുയുഗ യാത്രയില്‍ ജോസ് കെ. മാണിക്കെതിരെ അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ നോക്കിയതാണു കാപ്പനെന്നും നീക്കം ചീറ്റിപോയെന്നും ജനങ്ങള്‍ പറയുന്നു.
എം.എല്‍.എ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടക്കു പാലായിലെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ച ബൃഹത്തായ പദ്ധതികള്‍ ഒന്നു പറയാമോ. ഇല്ലിക്കല്‍കല്ലിലെയും ഇല വീഴാ പൂഞ്ചിറയും ഒക്കെ കെ.എം മാണി കൊണ്ടുവന്ന പദ്ധതികളാണ്. അതൊക്കെ എങ്ങനെ താങ്കള്‍ കൊണ്ടു വന്ന പദ്ധതികളാകുമെന്നും പാലാക്കാര്‍ ചോദിക്കുന്നു.
കളരിയാംമാക്കല്‍ പാലത്തിനു സമീപന പാതയ്ക്കായി 13.39 കോടി രൂപ 2020-ല്‍ അനുവദിച്ചിരുന്നതാണ്. ഒരു കുട്ട മണ്ണില്‍ പണി നടത്താതെ സൗജന്യ ഭൂമിയും അലൈന്‍മെന്റ് മാറ്റവും പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. അങ്ങനെ ഒരു സൗജന്യ ഭൂമി അവിടെ ഉണ്ടായിരുന്നില്ല. തൊണ്ണൂറു ശതമാനം പണി തീര്‍ത്ത പദ്ധതികളുടെ പൂകര്‍ത്തീകരണത്തിനായി ഒന്നും ചെയ്തില്ല.
കലക്ടര്‍ അധ്യക്ഷനായി എല്ലാ മാസവും വിളിച്ചു ചേര്‍ക്കുന്ന വകുപ്പുമേധാവികള്‍ അടങ്ങുന്ന ജില്ലാ വികസന സമിതിയില്‍ ഒരിക്കല്‍ പോലും പങ്കെടുക്കാതെ പദ്ധതികളുടെ തടസം ചൂണ്ടിക്കാണിച്ചു പരിഹരിക്കുവാന്‍ ശ്രമിക്കാതെയാണു ഭരണത്തില്‍ പിടിയുള്ളവര്‍ മുടക്കുന്നു എന്നു എം.എല്‍.എ പരാതി പറഞ്ഞു നടക്കുന്നതു ശരിയല്ല. നിയമസഭയില്‍ തനിക്ക് സംസാരിക്കാന്‍ ഉള്ള അവസരം മറ്റുള്ളവര്‍ക്കു കൊടുക്കുകയാണ് കാപ്പന്റെ പതിവ്.
/filters:format(webp)/sathyam/media/media_files/2026/02/24/mani-c-kappan-puthuyuga-yathra-pala-2026-02-24-18-55-12.jpg)
ഓരോ ബജറ്റിലും നിരവധിയായി പദ്ധതികള്‍ അനുവദിക്കുന്നു. തുക വകയിരുത്തുന്നു. ഒന്നിനു പോലും ഭരണാനുമതിയോ, വിശദമായ എസ്റ്റിമേറ്റേ തയ്യാറാക്കാതെ സാങ്കേതികാനുമതി വാങ്ങാതെ ടെന്‍ഡര്‍ ചെയ്യിക്കുവാന്‍ തയ്യാറാവാതെ ആരെയെങ്കിലും കുറ്റം പറഞ്ഞു നടന്നാല്‍ പദ്ധതി ഉണ്ടാവുമോ ? എന്നാണു കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
ജോസ് കെ മാണിയുടെ വര്‍ഷങ്ങളുടെ നിരന്തരമായ കഠിന പരിശ്രമത്താല്‍ ഉണ്ടായതാണു വലവൂര്‍ ഗ്രാമത്തിലെ ട്രിപ്പിള്‍ ഐ.ടിയും സയന്‍സ് സിറ്റിയും. ട്രിപ്പിള്‍ ഐ.ടിയെ മുഴുവന്‍ തേങ്ങ എന്നാണ് കാപ്പന്‍ പരിഹസിച്ചത്.
ജോസ് കെ മാണിയുടെ ഇടപെടലില്‍ പാലാ ജനറല്‍ ആശുപത്രിയല്‍ അനുവദിച്ച ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രചാരണം നടത്തിയത് കാപ്പനാണ്.
ഇന്നു ട്രിപ്പിള്‍ ഐ.ടി യോട് അനുബന്ധിച്ച് 'ഇന്‍ഫോസിറ്റി' കൂടി സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണു ജോസ് കെ. മാണി ചെയ്യുന്നത്. അതിനുള്ള ഇടപെടലുകളാണു നടത്തി വരുന്നത്.
ബജറ്റ് വിഹിതം ലഭിച്ചു കഴിഞ്ഞു. നടത്തുകയുമല്ല നടത്തിക്കുകയുമില്ല എന്ന നയമാണു കാപ്പന്‍ സ്വീകരിക്കുന്നതെന്നും ജനങ്ങള്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us