Advertisment

നടിയുടെ പരാതി: മണിയൻപിള്ള രാജുവിനും ഇടവേള ബാബുവിനുമെതിരെ കേസ്, ബലാത്സംഗ കുറ്റമുൾപ്പെടെ ചുമത്തി

അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി

New Update
maniyan Untitledmani

കൊച്ചി: നടിയുടെ പരാതിയിൽ നടൻ മണിയൻപിള്ള രാജു, അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർക്കെതിരെ കേസെടുത്തു. ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പൊലീസും മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസുമാണ് കേസെടുത്തത്.

Advertisment

അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. മണിയൻപിള്ള രാജുവിനും ഇടവേള ബാബുവിനുമെതിരെ ബലാത്സംഗ കുറ്റമുൾപ്പെടെ ചുമത്തിയിട്ടുണ്ട്. 

നടിയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വിച്ചുവിനെതിരെ നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. 

നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെയും കേസെടുത്തിട്ടുണ്ട്. മരട് പൊലീസാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.

നടൻ ജയസൂര്യയ്ക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

ഐപിസി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ജയസൂര്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Advertisment