കൊച്ചി: ക്യാൻസറിനെ അതിജീവിച്ചയാളാണ് താനെന്ന് വെളിപ്പെടുത്തി സിനിമ താരം മണിയന്‍പിള്ള രാജു. കാന്‍സര്‍ രോഗബാധിതനായിരുന്നുവെന്നും 16 കിലോവരെ ഭാരം കുറഞ്ഞുവെന്നുമായിരുന്നു നടന്‍ വെളിപ്പെടുത്തൽ. കൊച്ചിയില്‍ ഒരു പൊതുപരിപാടിയിലായിരുന്നു താരം തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയത്.
കഴിഞ്ഞവര്‍ഷം ചെവിവേദന അനുഭവപ്പെട്ടതിനെ തുടർന്ന് എംആര്‍ഐ എടുത്തുനോക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് തൊണ്ടയ്ക്ക് അങ്ങേ അറ്റത്ത് നാവിന്റെ അടിയില്‍ 30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു.
സെപ്റ്റംബറോടുകൂടി ട്രീറ്റ്‌മെന്റ് എല്ലാം കഴിഞ്ഞു. ഇപ്പോൾ മരുന്നൊന്നുമില്ല, പക്ഷേ 16 കിലോ ഭാരം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം, പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തിയ മണിയന്‍പിള്ള രാജുവിന്റെ രൂപമാറ്റം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. താരത്തിന്റെ ശബ്ദംപോലും നഷ്ടമായെന്നും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നുമായിരുന്നു പ്രചാരണം.