മലപ്പുറത്ത് പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ച കേസിൽ നിർണായക വിധി. പ്രതിക്ക് 75 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി പോക്സോ കോടതി

New Update
k

മഞ്ചേരി: മലപ്പുറത്ത് 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 75 വര്‍ഷം കഠിന തടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

Advertisment

മുതുവല്ലൂര്‍ പോത്തുവെട്ടിപ്പാറ പടനെല്ലിമ്മല്‍ വീട്ടിൽ നുഹ്മാനെയാണ് (23) മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ്‌ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 11 മാസം അധിക തടവും അനുഭവിക്കണം.

2022 മേയ് മുതല്‍ 2023 മേയ് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. മൊബൈല്‍ ഫോണ്‍ വഴി പ്രണയം നടിച്ച് യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാസ് കേസ്.

 വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. വര്‍ഷം കഠിന തടവ്

Advertisment