/sathyam/media/media_files/2025/09/27/bjp-2025-09-27-07-38-27.jpg)
മഞ്ചേശ്വരം : മഞ്ചേശ്വരം എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും ബി ജെ പി പ്രതീക്ഷ വെച്ച് പുലർത്തുന്ന മണ്ഡലമാണ്. പലപ്പോഴും രണ്ടാം സ്ഥാനത്ത് എത്തുന്ന ബി ജെ പി ഇക്കുറി മണ്ഡലം പിടിച്ചെടുക്കാമെന്ന വാശിയിലാണ്.
മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് നിസ്സാര വോട്ടുകൾക്കാണ് മണ്ഡലം നഷ്ട്ടമായത്. ഇക്കുറി ജില്ലാ പ്രസിഡൻ്റ് എം.എൽ അശ്വനിയെ രംഗത്തിറക്കാനാണ് ബി ജെ പി യിൽ ആലോചന .
പാർട്ടി പ്രാദേശിക ഘടകത്തിൽ നില നിന്ന പ്രശ്നങ്ങൾ അവസാനിച്ചെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നുമാണ് ബി ജെ പി നേതാക്കളുടെ അവകാശ വാദം.
അതേസമയം മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വീണ്ടും സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല .
പ്രാദേശിക നേതൃത്വവും സുരേന്ദ്രനും തമ്മിൽ നില നിന്ന പ്രശ്നങ്ങൾ പരിഹരിച്ചതോടെയാണ് സുരേന്ദ്രന് സാധ്യത തെളിയുന്നത്.
എന്നാൽ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് നിർണ്ണായക സ്വാധീനമുള്ള മഞ്ചേശ്വരത്ത് ആ വിഭാഗത്തിൽ നിന്നുള്ള എം.എൽ അശ്വനിക്കാണ് കൂടുതൽ സാധ്യത .
അശ്വനി സ്ഥാനാർത്ഥിയായാൽ വിജയ സാധ്യത കൂടുതലെന്നാണ് പാർട്ടി വിലയിരുത്തൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us