കൊച്ചി: ചികിത്സ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന ഉമ തോമസ് എം.എൽ.എയെ സന്ദർശിച്ച് നടി മഞ്ജുവാര്യർ. പാലാരിവട്ടത്തെ വസതിയിലെത്തിയാണ് മഞ്ജുവാര്യർ ഉമ തോമസിനെ കണ്ടത്.
ജീവിതം ഓരോ പരീക്ഷണങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടു വരുമ്പോഴും പരസ്പരം കരുതുന്ന നല്ല മനസുകൾ ഉണ്ടെങ്കിൽ അതിജീവിക്കാൻ എളുപ്പമാകുമെന്ന് ഉമ തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
മഞ്ജുവിന്‍റെ സന്ദർശനം ഹൃദയത്തിൽ ഒരിക്കലും മായാത്ത ഓർമയായുണ്ടാകുമെന്നും ഉമ വ്യക്തമാക്കി.