/sathyam/media/media_files/2026/01/02/g-sukumaran-nair-2026-01-02-19-42-22.jpg)
കോട്ടയം: മുഖ്യാതിഥികളായി മുന്‍പു വിളിച്ച ചില രാഷ്ട്രീയ നേതാക്കള്‍ക്ക് 'മന്നം' എന്നു പറയാന്‍ പോലും അറിയില്ലായിരുന്നെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
ജനങ്ങളുടെ തൃപ്തിക്ക് വേണ്ടി പേരും പെരുമയുമുള്ള രാഷ്ട്രീയ നേതാക്കളെ മുഖ്യാതിഥിയായി വിളിക്കുന്നതു നിര്‍ത്തിയെന്നും രാഷ്ട്രീയം ഉപേക്ഷിച്ചെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മുന്‍ വര്‍ഷത്തെ ഉദ്ഘാടകനായിരുന്ന രമേശ് ചെന്നിത്തലയെ സദസിലിരുത്തിയായിരുന്നു സുകുമാരന്‍ നായരുടെ പ്രഖ്യാപനം.
/filters:format(webp)/sathyam/media/media_files/2026/01/02/ramesh-chennithala-mannam-jayanthi-2026-01-02-19-59-06.jpg)
പെരുന്നയിലെ മന്നം ജയന്തി ആഘോഷവേദിയില്‍ രാഷ്ട്രീയ നേതാക്കളെ മുഖ്യാതിഥിയാക്കാതെ എന്‍.എസ്.എസിന്റെ സമദൂര പ്രഖ്യാപനം. നിയമസഭാ തെരഞ്ഞെടുപ്പിലും സമദൂര നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ശബരിമല വിഷയത്തിലാണു സമദൂരത്തിലെ ശരിദൂരം എന്ന് പറഞ്ഞത്. അത് രാഷ്ട്രീയമായി കൂട്ടി കുഴക്കേണ്ടതില്ലെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു. മറ്റെല്ലാ വിഷയത്തിലും സമദൂരം തന്നെയാണ് എന്‍.എസ്.എസിന്റെ നിലപാട്.
ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ല. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യത്തിലും എന്‍എസ്എസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കുറി മന്നം ജയന്തി സമ്മേളനത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനംഗം ഡോ. സിറിയക് തോമസായിരുന്നു ഉദ്ഘാടകന്‍. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ മുഖ്യപ്രഭാഷകനായി. മന്ത്രി കെ.ബി ഗണേഷ് കുമാര്‍, രാജീവ് ചന്ദ്രശേഖര്‍, പി.ജെ കുര്യന്‍, തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ ചടങ്ങിനെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us