ആലപ്പുഴ: വിൽപ്പന നടത്തുന്നതിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ ചാരായവുമായി വീട്ടമ്മ എക്സൈസ് സംഘത്തിന്റെ പിടിയിൽ.
മാന്നാർ കുട്ടൻപേരൂർ മാറാട്ട് തറയിൽ പുത്തൻവീട്ടിൽ രാജേന്ദ്രന്റെ ഭാര്യ മണിയമ്മ എന്ന അംബുജാക്ഷിയാണ് ചെങ്ങന്നൂർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
അംബുജാക്ഷിയെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ചെങ്ങുന്നുർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ ബിജുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസര്‍മാരായ ബി സുനിൽകുമാർ, ബാബു ഡാനിയേൽ, സിവിൽ എക്സൈസ് ഓഫിസര്‍മാരായ ടി കെ രതീഷ്, സിജു പി ശശി, പ്രതീഷ് പി നായർ, കൃഷ്ണദാസ് എന്നിവർ പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വിൽപ്പനയ്ക്കായി രഹസ്യമായി സൂക്ഷിച്ച അഞ്ച് ലിറ്റർ ചാരായവും പിടികൂടി.