New Update
/sathyam/media/media_files/xpBIZRvjXuv0W9LnB9fg.jpg)
കണ്ണൂര്‍: സംവിധായകന്‍ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് ചലച്ചിത്ര അക്കാദമി അംഗവും സംവിധായകനുമായ മനോജ് കാന.
Advertisment
ബംഗാള്‍ നടിയുടെ ആരോപണം ഗൗരവം ഉള്ളതാണ്. സിനിമയുടെ പേരും വര്‍ഷവും നടി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി നടപടിയാണ് വേണ്ടത്.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ അമ്മയുടെ പ്രതികരണം അത്ഭുതം ഉളവാക്കുന്നു. സമാന്തര സിനിമകളില്‍ അല്ല, വാണിജ്യ സിനിമകളിലാണ് ഇത്തരം പ്രവണതകള്‍ ഉള്ളത്. ഇനി വിഷയത്തില്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us