മലമ്പുഴ: ഭാര വാഹനം സ്ഥിരമായി പോകുന്നതിനിടയില്‍ സ്ലാബുകള്‍ മുറിഞ്ഞു വീണ് തകര്‍ന്ന കാന വൃത്തിയാക്കി പുതിയ സ്ലാബ് ഇടുന്ന പ്രവൃത്തി ആരംഭിച്ചു.
മന്തക്കാട്ടെ മില്‍മ കാലിതീറ്റ ഉദ്പാദന കമ്പനിക്കു മുമ്പിലെ കാനയാണ് തകര്‍ന്നത്. ഇതു മൂലം മഴക്കാലത്ത് മഴവെള്ളം കാനയിലൂടെ ഒഴുകി പോകാന്‍ കഴിയാതെ റോഡിലുടെ ഒഴുകുന്നതു മൂലം പായല്‍ പിടിച്ച് വാഹനങ്ങളും കാല്‍നടയാത്രക്കാരും തെന്നിവീഴുക സ്ഥിരം പതിവാണെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കാന വൃത്തിയാക്കി വെള്ളമൊഴുക്കിനുള്ള തടസ്സം മാറ്റിയത്.
കമ്പനിയുടെ ഫണ്ടില്‍ നിന്നും വകയിരുത്തിയാണ് കാനയുടെ സ്ലാബിടല്‍ നടത്തുന്നതെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ രഞ്ജിത്ത് പറഞ്ഞു.