ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായെന്ന് കുടുംബത്തിന്റെ പരാതി, മജീഷ്യന്‍ മനു പൂജപ്പുരയെ കണ്ടെത്തി, തിരുവല്ലയില്‍ വെള്ളം വാങ്ങാന്‍ ഇറങ്ങിയപ്പോള്‍ ട്രെയിന്‍ വിട്ടുപോയതാണെന്ന് മനു

ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കിയ മജീഷ്യന്‍ മനു പൂജപ്പുരയെ കണ്ടെത്തി

New Update
manu poojappura

തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കിയ മജീഷ്യന്‍ മനു പൂജപ്പുരയെ കണ്ടെത്തി. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ വെള്ളം വാങ്ങാന്‍ ഇറങ്ങിയപ്പോള്‍ ട്രെയിന്‍  വിട്ടുപോയതാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

ഫോണടക്കം ട്രെയിനിലായിരുന്നു. അതുകൊണ്ട് ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് പ്രതികരണം. മനു നിലവില്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്ന് ഐലൻഡ് എക്സ്പ്രസിൽ ആന്ധ്രയിലേക്ക് പോകുന്നതിനിടെയാണ് കാണാതായത്. മാതാപിതാക്കളോടൊപ്പമായിരുന്നു യാത്ര. മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ മുതലാണ് മനുവിനെ കാണാതായതെന്നായിരുന്നു മാതാപിതാക്കളുടെ പരാതി.
 

Advertisment