മാന്‍വെട്ടത്ത് ഹോട്ടല്‍ അക്രമികള്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. അടിച്ചുതകര്‍ത്തത് ബൈക്കിലെത്തിയ മൂന്നംഗ സംഘം. സംഭവം ഇന്നലെ രാത്രിയില്‍

സാമൂഹ്യ വിരുദ്ധര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു.

New Update
manveetamm 1

അക്രമികള്‍ അടിച്ച് തകര്‍ത്ത മാന്‍വെട്ടത്തെ ഹോട്ടല്‍

മാന്‍വെട്ടം: സാമൂഹ്യ വിരുദ്ധര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. മാന്‍വട്ടം കുരിശുപള്ളിക്ക് സമീപം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാള്‍ട്ടാന്‍ പെപ്പര്‍ എന്ന ഹോട്ടലാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. 

Advertisment

വെള്ളിയാഴ്ച രാത്രിയില്‍ ഹോട്ടല്‍ അടച്ചതിനുശേഷം ആണ് സംഭവം. രണ്ട് തവണയായാണ് അക്രമിസംഘം  എത്തിയത്.

. manvetaam 2

ആദ്യം ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം ഒരു  സൈഡ് അടിച്ചു തകര്‍ക്കുകയും പിന്നീട് ഒരാള്‍ എത്തി മറ്റേ സൈഡും തകര്‍ക്കുന്നത് സമിത്തെ സി.സി. ടി.വി.യില്‍ നിന്നും പോലീസ് മനസിലാക്കിയിട്ടുണ്ട്. 

manveetam 33

ഹോട്ടലിന്റെ മുന്‍വശത്തെ ചില്ലുകളാണ് തകര്‍ത്തത്. ഹോട്ടല്‍ ഉടമ മുവി തോമസ് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.



Advertisment