ചങ്ങനാശേരി: നിയുക്ത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലിന് മാതൃ ഇടവക കൂടിയായ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ അതിരൂപതയുടെയും, ഇടവകയുടേയും നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കി.
സിനഡു സമ്മേളനം കഴിഞ്ഞു വൈകിട്ട് പള്ളിയിലെത്തിച്ചേര്‍ന്ന നിയുക്ത മെത്രാപ്പോലീത്തായെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയിലേക്കു സ്വീകരിച്ച് ആനയിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ഡോ. ജോസ് കൊച്ചുപറമ്പില്‍ കാനോനിക സ്വീകരണ ശുശ്രൂഷ നടത്തി ദേവാലയത്തിലേക്കു പ്രവേശിപ്പിച്ചു.
തുടര്‍ന്നു മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ നിയുക്ത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലിനുവേണ്ടിയുള്ള പ്രാര്‍ഥന നയിച്ച് അദ്ദേഹത്തെ അതിരൂപതയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു.
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കൊച്ചേരി, ഷംഷാബാദ് രൂപത സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, ഗോരഖ്പൂര്‍ മുന്‍ ബിഷപ്പ് മാര്‍ തോമസ് തുരുത്തി മറ്റം, സാഗര്‍ രൂപത ബിഷപ് മാര്‍ ജെയിംസ് അത്തിക്കളം തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നിയുക്ത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ മറുപടി പ്രസംഗം നടത്തി ജനത്തിന് ആശിര്‍വാദം നല്‍കി. കത്തീഡ്രല്‍ പള്ളിയിലെ പ്രാര്‍ഥനകള്‍ക്കുശേഷം നിയുക്ത മെത്രാപ്പോലീത്ത കബറിടപ്പള്ളിയിലെത്തി മുന്‍ഗമികളായ പിതാക്കന്മാരുടെ കബറിടത്തിങ്കള്‍ പുഷ്പാര്‍ച്ചന നടത്തി.
മോണ്‍.ജോസഫ് വാണിയപ്പുരയ്കല്‍. വികാരി ഫാ. ഡോ.ജോസ് കൊച്ചുപറമ്പില്‍ മോണ്‍.ജെയിംസ് പാലയ്ക്കല്‍, മോണ്‍.വര്‍ഗീസ് താനമാവുങ്കല്‍, ചാന്‍സിലര്‍ ഫാ. ഡോ ഐസക് ആലഞ്ചേരി, പ്രൊക്കുറേറ്റര്‍ ഫാ.ചെറിയാന്‍ കാരി കൊമ്പില്‍, ഡയറക്ടര്‍ ഫാ.ജെയിംസ് കൊക്കാ വയലില്‍, പിആര്‍ഒ ജോജി ചിറയില്‍, ഫാ.ലിപിന്‍ തുണ്ടുകളു, ഫാ.ജെറിന്‍ കാവനാട്ട്, ഫാ.നിഖില്‍ അറയ്ക്കത്തറ, കൈക്കാരന്മാരായ ജോമി കാവാലം പുതുപ്പറമ്പ്, ബീനോ ജോണ്‍, ലാലിച്ചന്‍ മുക്കാടന്‍ എന്നിവരും, ഫൊറോന കൗണ്‍സില്‍ സെക്രട്ടറി സൈബി അക്കര, കണ്‍വീനര്‍, ജോബി തൂമ്പൂങ്കല്‍, എകെസിസി ഗ്ലേബല്‍ സെക്രട്ടറി ടോമിച്ചന്‍ അയ്യരൂകുളങ്ങര, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി സോണി കരിമറ്റം, എ.കെ.സിസി ഫൊറോന പ്രസിഡണ്ട് കുഞ്ഞുമോന്‍ തൂമ്പൂങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രധാന കാവാടത്തിങ്കല്‍ നിന്നും നിയുക്ത ബിഷപ്പിനെ സ്ഥീകരിച്ച് ആനയിച്ചു.
എം.പിമാരായ ജോസ് കെ. മാണി, കൊടിക്കുന്നേല്‍ സുരേഷ്, ആന്റോ ആന്റ്ണി, ജോബ് മൈക്കിള്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ.സി.ജോസഫ്, ജോണിനെല്ലൂര്‍, മുന്‍സിപ്പല്‍ ആക്ടിങ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, മുന്‍ ചെയര്‍പേഴ്‌സണ്‍ ബീന ജോബി തുടങ്ങി രാഷ്ട്രീയ സാമുഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. അതിരുപതയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആയിരക്കണക്കിനു വിശ്വാസികളും സാന്യാസിനികളും ചടങ്ങിൽ പങ്കെടുത്തു.