Advertisment

മാര്‍. തോമസ് തറയിലിന്റെ സ്ഥാനാരോഹണത്തിനൊരുങ്ങി ചങ്ങനാശേരി; സ്വാഗത കമാനങ്ങളും കൊടിതോരണങ്ങളും സ്ഥാപിച്ചു, ഇനിയുള്ള ദിനങ്ങള്‍ പ്രാര്‍ഥനയ്ക്കായി പ്രഖ്യാപിച്ച് അതിരുപത

New Update
H

ചങ്ങനാശേരി: അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ്പ് മാര്‍. തോമസ് തറയിലിന്റെ സ്ഥാനാരോഹണത്തിന്റെയും, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു നന്ദി പ്രകാശനത്തിന്റെയും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍.

Advertisment

ഒക്‌ടോബര്‍ 31ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തിലാണു സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 11.45 ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.

സ്ഥാനാരോഹണത്തിന്റെയും, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദി പ്രകാശനത്തിന്റെയും മുന്നോടിയായി കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ ഒരുക്ക പ്രാര്‍ഥന നേതൃകണ്‍വന്‍ഷന്‍ നടന്നു.

അതിരുപത കോഓര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് കറുകക്കളം ഉദ്ഘാടനം നിര്‍വഹിച്ചു. ഫൊറോന വികാരി ഫാ ഡോ.ജോസ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കോഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ജോര്‍ജ് മാന്തുരുത്തി, ഫാ. ജെയിംസ് കൊക്കവയല്‍, ഫാ. തോമസ് കുളത്തുങ്കല്‍, ഫാ. റ്റെജി പുതുവീട്ടില്‍ ക്കളം, ഫാ. ജോഷി പാണം പറമ്പില്‍, ഫാ. തോമസ് കറുകക്കളം, ഫാ. ജോസഫ് പുതുവീട്ടില്‍, ഫാ. ലിബിന്‍ തുണ്ടുകളും, ഫാ. തോമസ് താന്നിയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.


ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. സ്വാഗത കമാനങ്ങളും, കൊടിതോരണങ്ങളാലും നഗരം ഒരുങ്ങിക്കഴിഞ്ഞു.  ഇനിയുള്ള ദിനങ്ങള്‍ പ്രാര്‍ഥനയ്ക്കായി അതിരുപത പ്രഖ്യാപിച്ചിരിക്കുകയാണ്.


30 നു രാവിലെ 10 മുതല്‍ 4 വരെ പാറേല്‍ പള്ളിയില്‍ ഉപവാസത്തോടെ അഖണ്ഡ ജപമാല പ്രാര്‍ഥന സംഘടിപ്പിച്ചിട്ടുണ്ട്. സ്വാഗത സംഘാഗങ്ങള്‍, വോളണ്ടിയേഴ്‌സ് ,സംഘടന ,കൂട്ടായ്മ പ്രതിനിധികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് അതിരുപത ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തി അറിയിച്ചു.

 

Advertisment