മരടിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് അപകടം, തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

New Update
1ambulance

കൊച്ചി: എറണാകുളത്ത് മരടിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയമ്പിള്ളി സ്വദേശിയായ നിയാസ് ആണ് മരിച്ചത്. 37 വയസ്സായിരുന്നു. മരട് ആറ്റംപുറം റോഡിലാണ് അപകടം നടന്നത്.

Advertisment

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയായിരുന്നു അപകടം. ആൾതാമസമില്ലാത്തതും അപകടാവസ്ഥയിലുമായിരുന്ന ഒരു വീട് പൊളിച്ചു മാറ്റുന്നതിനിടെയാണ് സംഭവം. ഭിത്തി നിയാസിന്റെ ദേഹത്തേക്ക് ഇടിഞ്ഞു വീഴുകയും അദ്ദേഹം മരണപ്പെടുകയും ആയിരുന്നു.

മരട് അറ്റുംപുറം റോഡിൽ സ്ഥിതി ചെയ്യുന്ന ഈ വീട് വേരുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇപ്പോൾ, മൃതദേഹം മരടിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Advertisment