വന്യമൃഗശല്യം തടയാൻ സ്ഥാപിച്ച സോളാർ ലൈറ്റ് കെടുത്താൻപോയ മധ്യവയസ്കന് കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്

സംഭവം അറിഞ്ഞ് വീട്ടുകാരെത്തി ശശിയെ മറയൂർ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കായി എത്തിച്ചു.

New Update
wild pig1111

മറയൂർ : ചമ്പക്കാട് ഉന്നതിയിൽ കൃഷിത്തോട്ടത്തിൽ വന്യമൃഗശല്യം തടയാൻ സ്ഥാപിച്ച സോളാർ ലൈറ്റ് അണയ്ക്കാൻ പോയ ആദിവാസിയായ മധ്യവയസ്കന് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു. ഉന്നതിയിലെ ശശി(55) ആണ് ആക്രമണത്തിനിരയായത്.

Advertisment

രാവിലെ ആറിന്‌, വീടിന് സമീപമുള്ള കൃഷിത്തോട്ടത്തിൽ സോളാർ ലൈറ്റ് കെടുത്താനെത്തിയപ്പോൾ കാട്ടുപന്നി പുറകിൽനിന്ന് കുത്തുകയായിരുന്നു.


സംഭവം അറിഞ്ഞ് വീട്ടുകാരെത്തി ശശിയെ മറയൂർ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കായി എത്തിച്ചു.


തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി ഉദുമൽപേട്ടയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായതിനാൽ സോളാർ ലൈറ്റ് സ്ഥാപിച്ചിരുന്നെങ്കിലും ഇത്തരം ആക്രമണങ്ങൾ തടയാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.

Advertisment