പി. ശിവപ്രസാദ്
Updated On
New Update
/sathyam/media/media_files/Xn71tkK5ojwOhJKFjQoJ.jpg)
കൊച്ചി: 'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന സിനിമയുടെ വിതരണം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാരോപിച്ച് സിനിമയുടെ നിർമാതാക്കൾക്കെതിരെ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. സിനിമയുടെ വിതരണം നൽകാമെന്ന് വാഗ്ദാനം നൽകി പണം കൈപ്പറ്റിയശേഷം വഞ്ചിച്ചെന്നാണ് ഹർജിയിൽ പ്രതിപാതിച്ചിരുന്നത്. എന്നാൽ കോടതിയിൽ സമർപ്പിച്ച രേഖകൾ അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെട്ടതിനാൽ ഹർജി നിലനിൽക്കില്ലന്ന് കോടതി ഉത്തരിവിട്ടു.
Advertisment
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബെഞ്ചാണ് ഹർജി പരിഗണിച്ച് ഉത്തരവിറക്കിയത്. സമർപ്പിച്ച ഹർജിയിൽ, 'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന സിനിമയുമായി പരതിക്കാരന് ഒരു ബന്ധവുമില്ലെന്നും, സമൂഹത്തിൽ നല്ല നിലയിൽ തുടരുന്ന വ്യക്തികൾക്കെതിരായി നൽകിയ ഈ പരാതിക്കെതിരായി നിയമാനുസൃതം ക്രിമിനൽ തുടർനടപടിയുമായി മുന്നോട്ട് പോകുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.