കോഴിക്കോട്: 'പ്ലാസ്റ്റിക് മുക്തം, സുസ്ഥിര ഭാവി' എന്ന പ്രമേയത്തിൽ മർകസ് സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണം ഇന്ന് ആരംഭിക്കും. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന ഈ വർഷത്തെ ദിനാചരണ പ്രമേയത്തിന്റെ ചുവടുപിടിച്ചാണ് രാജ്യമെമ്പാടുമുള്ള ക്യാമ്പസുകളിൽ മർകസ് പരിസ്ഥിതി വാരാചരണം നടത്തുന്നത്. ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് മർകസ് സെൻട്രൽ ക്യാമ്പസിൽ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കും .
ക്യാമ്പയിനിന്റെ ഭാഗമായി ക്യാമ്പസുകൾ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പദ്ധതികൾക്ക് തുടക്കമിടും. പുനരുപയോഗം, പുനഃചംക്രമണം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക വർക് ഷോപ്പും പ്ലാസ്റ്റിക് മാലിന്യ ശേഖരണ ഡ്രൈവും പദ്ധതിയുടെ ഭാഗമായി നടക്കും. സർക്കാർ ഏജസികളുമായി ചേർന്ന് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമിടയിൽ വിവിധ ബോധവത്കരണ പരിപാടികളും പ്ലാസ്റ്റിക്ക് ബദലുകളുടെ പ്രദർശനവും ക്യാമ്പയിൻ കാലയളവിൽ സംഘടിപ്പിക്കും. ജൂൺ 9 ന് ക്യാമ്പയിൻ സമാപിക്കും.