പാമ്പാടി: മാര്യേജ് സര്‍ട്ടിഫിക്കറ്റിന് വന്നപ്പോള്‍ കറന്റില്ല, ജനറേറ്റര്‍ വാടകയ്ക്കെടുത്തു കൊണ്ടുവന്നു പ്രവാസി ദമ്പതികള്‍. പാമ്പാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെള്ളിയാഴ്ചയാണു സംഭവം മാര്യേജ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ പ്രവാസി ദമ്പതികള്‍ക്കാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്.
വെള്ളിയാഴ്ചരാവിലെ പത്തരയോടെയാണു പ്രവാസി ദമ്പതികള്‍ പാമ്പാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയത്. മാര്യേജ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയതയിരുന്നു ഇവര്‍.
ശനിയാഴ്ചരാവിലത്തെ ഫ്ലൈറ്റില്‍ വിദേശത്തേക്ക് പറക്കാനുള്ളതാണ്. രാവിലെ ഇവര്‍ വന്നപ്പോള്‍ ഓഫീസില്‍ വൈദ്യുതിയില്ല. അന്വേഷിച്ചപ്പോള്‍ ഇന്‍വെര്‍ട്ടര്‍ ഇല്ല എന്നറിഞ്ഞു. വൈദ്യുതി ഉടനെ വരുമെന്നു കരുതി അവര്‍ ഇരുന്നു.
ഉച്ചയായിട്ടും വൈദ്യുതി എത്തിയില്ല. ഒന്നര കഴിഞ്ഞപ്പോഴാണ് ആരോ പറഞ്ഞത് ഇന്നു കറണ്ടു വരില്ല. ലൈനില്‍ പണിയാണന്ന്. ഇതു കേട്ടു ദമ്പതികള്‍ ഞെട്ടി. ഇനിയെന്തു ചെയ്യും. നാളെ രാവിലെ പോവുകയും വേണം.
അപ്പോഴാണ് ഇവര്‍ക്കൊരു ബുദ്ധി തോന്നിയത്. ഉടനെ അവര്‍ പോയി ഒരു ജനറേറ്റര്‍ വാടകയ്ക്കെടുത്തു കൊണ്ടുവന്നു. ഇലക്ട്രീഷനെയും ഇവര്‍ കൊണ്ടുവന്നു സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് വൈദ്യുതി എത്തിച്ചു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചു മാര്യേജ് സര്‍ട്ടിഫിക്കറ്റ് വാങ്ങി. ഇനിയാര്‍ക്കും ഈ ഗതി വരല്ലേ എന്നു പറഞ്ഞ് ഇവര്‍ മടങ്ങി.
ലക്ഷങ്ങള്‍ വരുമാനമുള്ള ഓഫിസില്‍ ഒരു ഇന്‍വെര്‍ട്ടര്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിനു ഫണ്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത ഒരു പഴയ കെട്ടിടത്തിലാണ് സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.