ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ശിക്ഷ റദ്ദാക്കണമെന്ന മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി​യു​ടെ ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി നാലിലേക്ക് മാറ്റി ഹൈക്കോടതി. ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന വാദം മറ്റ് പ്രതികളുടെ അപ്പീലുകളോടൊപ്പം പരിഗണിക്കും

New Update
martin

കൊ​ച്ചി: ശി​ക്ഷ റ​ദ്ദ് ചെ​യ്യ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ ര​ണ്ടാം പ്ര​തി മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി ഹൈ​ക്കോ​ട​തി. ഫെ​ബ്രു​വ​രി നാ​ലി​ലേ​യ്ക്കാ​ണ് ഹൈ​ക്കോ​ട​തി കേ​സ് മാ​റ്റി​യ​ത്.

Advertisment

ഗൂ​ഢാ​ലോ​ച​ന അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ നി​ല​നി​ൽ​ക്കി​ല്ല എ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഹ​ർ​ജി. കേ​സി​ൽ ഇ​തു​വ​രെ മൂ​ന്ന് പ്ര​തി​ക​ളാ​ണ് ശി​ക്ഷ റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്. മ​റ്റ് ര​ണ്ട് പ്ര​തി​ക​ളു​ടെ​യും അ​പ്പീ​ൽ ഹ​ർ​ജി​ക​ൾ​ക്കൊ​പ്പ​മാ​യി​രി​ക്കും മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി​യു​ടെ ഹ​ർ​ജി​യും പ​രി​ഗ​ണി​ക്കു​ക.

അ​തേ​സ​മ​യം, ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കോ​ട​തി അ​ല​ക്ഷ്യ ഹ​ർ​ജി​ക​ൾ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും. കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​യ ദി​ലീ​പ് ന​ൽ​കി​യ ഹ​ർ​ജി​ക​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ക. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബൈ​ജു പൗ​ലോ​സ്, ചി​ല മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കോ​ട​തി അ​ല​ക്ഷ്യ ഹ​ർ​ജി.

Advertisment