/sathyam/media/media_files/2025/10/18/1-2025-10-18-15-20-03.jpg)
നെടുമ്പാശ്ശേരി : 2019 ഒക്ടോബർ 18 ആം തിയതി നിര്യാതയായ പെട്ടയിൽ ഇഗ്നേഷ്യസ് ഭാര്യ മേരിയുടെ സ്മരണാർത്ഥം സ്ഥാപിക്കപ്പെട്ടിരിക്കുന്ന MARYLAND MEMMORIAL EVENT CENTRE ന്റെ വെഞ്ചിരിപ്പ് കർമ്മവും ഉദ്ഘാടനവുംഴ്ച ശനിയാ നടക്കും. ഉച്ചകഴിഞ്ഞ് 4മണിക്ക് വികാരി റവ. ഫാദർ മൈക്കിൾ ആറ്റുമ്മൽ വെഞ്ചിരിപ്പ് നടത്തി സ്ഥാപനം പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കും. തദവസരത്തിൽ പ്രമുഖ വ്യക്തികൾ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നു.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൺ മുൻ പ്രസിഡൻ്റും യുക്മ സഹയാത്രികനുമായ ഇഗ്‌നേഷ്യസ് പെട്ടയിൽ ചേട്ടൻ്റെ ഭാര്യയും യുക്മ നഴ്സസ് ഫോറം ഭാരവാഹിയുമായിരുന്ന മേരി ചേച്ചിയുടെ ഓർമക്കായി ആണ് മേരിലാൻ്റ് ഇവൻ്റ് സെൻ്റർ ആരംഭിച്ചിരിക്കുന്നത്. മേരി ചേച്ചിയുടെ ആറാം ചരമവാർഷിക ദിനമാണിന്ന്.
ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി ഇവൻ്റ് സെൻ്റർ മനേജ്മെൻ്റ് അറിയിച്ചു.