/sathyam/media/media_files/8lk1S4z6pvkO1irQbB7d.jpg)
കോട്ടയം: പുതുപ്പള്ളി റബര്‍ ബോര്‍ഡ് ആസ്ഥാനത്തെ കോട്ടേഴ്‌സില്‍ വന്‍ കവര്‍ച്ച. വിവിധ മുറികളില്‍ നിന്നായി നൂറു പവനോളം സ്വര്‍ണം നഷ്ടമായതായി പരാതായാണു പോലീസിനു ലഭിച്ചത്.
ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണു മോഷണം നടന്നതായാണു പോലീസ് പറയുന്നത്. മോഷണം നടന്ന കോട്ടേഴ്‌സില്‍ ഈ സമയം ആരും ഉണ്ടായിരുന്നില്ല. ജീവനക്കാരില്‍ ചിലര്‍ രാവിലെ തിരികെയെത്തിയപ്പോഴാണു മോഷണം കണ്ടത്.
മൂന്നു മുറികളില്‍ മോഷണം നടത്തുകയും ഒരു മുറി ഭാഗികമായി കുത്തി തുറന്ന നിലയിലുമാണ്. ഇവര്‍ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്ത് എത്തി പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കൃത്യമായ വിവരം ലഭിക്കു.
സംഭവമായി ബന്ധപ്പെട്ട് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സാധനങ്ങള്‍ മോഷണം പോയത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും വീട്ടിലെ താമസക്കാര്‍ സ്ഥലത്തെത്തിയാല്‍ മാത്രമേ എത്ര രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്താന്‍ ആവുകയുള്ളൂ എന്നും പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us