New Update
/sathyam/media/media_files/8M5g2sSeDq3H4pNKQTmN.jpg)
തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിലെ ഭൂമി കേസിൽ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന് വിജിലൻസ് നോട്ടീസ് നൽകി. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.
Advertisment
ചിന്നക്കനാലിൽ 50 സെന്റ് അധിക സർക്കാർ ഭൂമി കൈവശം വെച്ചെന്ന പരാതിയിലാണ് കേസ്. സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമിച്ചെന്ന കേസിൽ മാത്യു കുഴൽനാടനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.
റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നതാണ് ഇഡി പരിശോധിക്കുന്നത്. വിജിലൻസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി അന്വേഷണവും നടക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us