എസ്എഫ്ഐഒ വീണയുടെ മൊഴി എടുത്തതിൽ അമിതാവേശമോ പ്രതീക്ഷയോ വച്ചുപുലര്‍ത്തുന്നില്ല; പ്രളയം പോലെ ഇത്രയേറേ തെളിവുള്ള കേസിൽ കേന്ദ്രസർക്കാർ ഇതുവരെ ഗൗരവമുള്ള ഒരു നടപടിയും എടുത്തിട്ടില്ല-മാത്യു കുഴല്‍നാടന്‍

എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എടുത്തതില്‍ അമിതാവേശമോ പ്രതീക്ഷയോ വച്ചുപുലര്‍ത്തുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ

New Update
VEENA KUZHALNADAN.jpg

മൂവാറ്റുപുഴ: എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എടുത്തതില്‍ അമിതാവേശമോ പ്രതീക്ഷയോ വച്ചുപുലര്‍ത്തുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. കേന്ദ്ര സർക്കാരിന്റെ നടപടിയും നീക്കങ്ങളും വീണയെ സഹായിക്കാൻ വേണ്ടിയുളളതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Advertisment

കേന്ദ്രസർക്കാർ സത്യസന്ധമാണെങ്കിൽ ഇഡി  അന്വേഷണം ഏർപ്പെടുത്തിയേനെ. ഹൈക്കോടതി എന്ത് നടപടി എടുത്തുവെന്ന് കേന്ദ്ര സർക്കാരിനോട് ചോദിച്ചപ്പോൾ എസ്എഫ്ഐഒ  അന്വേഷണവുമായി മുന്നോട്ടു പോകുന്നുവെന്നാണ്  പറഞ്ഞത്.

കേന്ദ്രം എസ്എഫ്ഐഒ അന്വേഷണം നടത്തുമെന്നു പറഞ്ഞത് കൊണ്ട് കേസിന്റെ തീവ്രത ഇല്ലാതായി. പ്രളയം പോലെ ഇത്രയേറേ തെളിവുള്ള കേസിൽ കേന്ദ്രസർക്കാർ ഇതുവരെ ഗൗരവമുള്ള ഒരു നടപടിയും എടുത്തിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

Advertisment