/sathyam/media/media_files/2025/12/05/shafi-parambil-mathew-kuzhalnadan-2025-12-05-16-56-32.jpg)
കോട്ടയം: രാഹുലിൻ്റെ പുറത്താക്കലിനു പിന്നാലെ കോൺഗ്രസിൽ ഷാഫി പറമ്പിലിനെതിരെ പടയൊരുക്കം. സെലിബ്രിറ്റി രാഷ്ട്രീയക്കാർ കൃത്രിമമായി നിർമ്മിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ യാഥാർഥ്യങ്ങളുടെയും പ്രസ്ഥാനമൂല്യങ്ങളുടെയും വില കുറഞ്ഞിരിക്കുകയാണെന്നും മാത്യു കുഴൽനാടൻ എം.എൽ.എ പ്രതികരിച്ചു.
രാഹുലിന്റെ അതിവേഗ പതനത്തിന് ഉത്തരവാദിത്വം ചോദിക്കേണ്ടതാകട്ടെ അദ്ദേഹത്തെ ‘എന്തും ചെയ്യാനുള്ള ലൈസൻസ്’ നൽകിയവരോടാണ് - അനന്തരഫലങ്ങളെ പരിഗണിക്കാതെ ആവേശപരമായ പ്രോത്സാഹനം നൽകിയവർ തന്നെ അദ്ദേഹത്തെ ഇപ്പോഴത്തെ പ്രതിസന്ധിയിലേക്കു തള്ളിയിരിക്കുന്നു.
അറിയാതെ വളർത്തിയവർ തിരുത്തി. അറിഞ്ഞും വളർത്തിയവർ തിരുത്തേണ്ട ഘട്ടത്തിലും മിണ്ടാതിരുന്നത് പ്രശ്നത്തെ അസ്വാഭാവികമായി വളർത്തിയെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തുന്നു.
ഷാഫി പറമ്പിലിന് ഒളിയമ്പെയ്താണ് മാത്യുവിൻ്റെ പരാമർശം. മറ്റു കോൺഗ്രസ് നേതാക്കളും സമാന രീതിയിൽ ഉള്ള അഭിപ്രായപ്രകടനങ്ങളാണ് നടത്തുന്നത്. ഷാഫി - രാഹുൽ കൂട്ടുകെട്ടിനെതിരെ കോൺഗ്രസിൽ കടുത്ത എതിർപ്പുണ്ടായിരുന്നിട്ടും അതിനെയെല്ലാം അതിജീവിച്ചായിരുന്നു ഇരുവരും പാർട്ടിയിൽ ശക്തരായത്.
ഒടുവിൽ പാർട്ടി രാഹുലിനെ പുറത്താക്കുമ്പോൾ പാര്‍ട്ടി വഴിയുണ്ടായ ബന്ധം മാത്രമേ രാഹുലുമായുള്ളൂ എന്നായിരുന്നു ഷാഫി പറഞ്ഞത്. മാങ്കൂട്ടവുമായുണ്ടായിരുന്ന സൗഹൃദത്തെ ഞാന്‍ പൊളിറ്റിക്സിലേക്ക് കൊണ്ടുവന്നിട്ടില്ല, പാര്‍ട്ടി വഴിയുണ്ടായ ബന്ധം മാത്രമാണ് രാഹുലുമായുള്ളത്.
പുതിയ തമലുറയിലെ ആളുകള്‍ പാര്‍ട്ടിയില്‍ വളര്‍ന്ന് വരുമ്പോള്‍, അവരെ സംഘടനാപരമായി സപ്പോര്‍ട്ട് ചെയ്യേണ്ട ചുമതല ഞങ്ങള്‍ക്കുണ്ട്. അതാണ് ചെയ്തതെന്നും ഫാഫി പറയുന്നു. അതേ സമയം രണ്ടു ദിവസം മുൻപ് ഷാഫി പ്രതികരിച്ചപ്പോൾ പോലും രാഹുലിനെ പൂർണമായും തള്ളിപ്പറയാൻ തയാറായിരുന്നില്ല.
രാഹുലിനെ അവസാന നിമിഷം വരെ സംരക്ഷിക്കാന്‍ ഷാഷിയും കൂട്ടരും ശ്രമിച്ചു എന്നാണു കോണ്‍ഗ്രസില്‍ നിന്നു പുറത്തു വരുന്നത്. ഷാഫി പറമ്പിലിന്റെ ഏറ്റവും അടുത്തയാൾ എന്ന നിലയിലാണ് രാഹുൽ പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയത്. രാഹുലിനെ ഗ്രൂപ്പ് സമവാക്യങ്ങൾ മറികടന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിച്ചതും ഷാഫിയായിരുന്നു.
ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു വീട്ടില്‍ അടച്ചുപൂട്ടി ഇരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് എത്തിച്ചതും വീണ്ടും സജീവമാക്കിയതും ഷാഫി പറമ്പിലായിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ ഏറെക്കുറേ ഒറ്റപ്പെട്ട രാഹുലിനെ സംരക്ഷിച്ച് നിര്‍ത്താന്‍ ആദ്യം മുതല്‍ ഷാഫി ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ശക്തമായ നിലപാട് എടുത്തതോടെയാണ് സസ്പെന്‍ഷനും പാര്‍ലമെന്റിറി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും.
നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആക്കിയിട്ടും പ്രതിപക്ഷ നേതാവ് എതിര്‍ത്തിട്ടും നിയമസഭയിലേക്ക് രാഹുല്‍ വന്നതും ഷാഫിയുടെ പിന്തുണ കൊണ്ടായിരുന്നു എന്നുമാണ് കോണ്‍ഗ്രസിലെ പൊതുവികാരം. പതിയെ രാഹുലിനെ പാലക്കാട് ഇറക്കാനും ഡിസിസിയിലെ എതിര്‍പ്പുകള്‍ അലിയിച്ചു കളയാനും ഈ ഗ്രൂപ്പിന് കഴിഞ്ഞു.
ഇതിന്റെ ഫലമായി പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം സജീവമായി രാഹുല്‍ ഇടപെട്ടു. രാഹുലിന് ഒപ്പം നിന്നവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കി, അവരുടെ സജീവ പ്രചരണത്തിനും രാഹുല്‍ എത്തി. എതിര്‍പ്പുള്ള നേതാക്കളെ സൈബര്‍ ഇടങ്ങളില്‍ നേരിടാന്‍ ഒരു സംഘത്തെ തന്നെ രാഹുലും സംഘവും ഇറക്കി.
രാഹുല്‍ ഇത്രയും സജീവമായി കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍ത്തത് ഷാഫിയുടെ സംരക്ഷണത്തില്‍ വിലപ്പോയില്ല. ഷാഫി രാഹുല്‍ കൂട്ടുകെട്ട്ഫലം കണ്ട് തുടങ്ങുന്ന സമയത്താണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാകാനും അബോര്‍ഷനും നിര്‍ബന്ധിക്കുന്ന സന്ദേശങ്ങള്‍ പുറത്തുവന്നത്.
പിന്നാലെ യുവതി പരാതിയും നല്‍കി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ രാഹുലിനെതിരെ ശക്തമായി എതിപ്പ് ഉയര്‍ന്നു. രാഹുലിന് ഒളിവില്‍ പോകേണ്ടി വന്നതും പിന്നീട് പാർട്ടി പുറത്താക്കിയതും ഷാഫിയെ ഒതുക്കാന്‍ കാത്തു നിന്നവര്‍ക്ക് അവസരമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us