New Update
/sathyam/media/media_files/nEUV9Pksg5SS6x0Irywn.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ നിയമസഭയില്‍ വീണ്ടും മാസപ്പടി ആരോപണം ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അനാഥാലയങ്ങളില്‍നിന്ന് വീണ മാസപ്പടി കൈപ്പറ്റിയെന്ന് മാത്യു ആരോപിച്ചു.
Advertisment
രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽ എല്ലാ മാസവും അനാഥാലയങ്ങളിൽ നിന്ന് വീണാ വിജയൻ പണം പറ്റി എന്ന് വ്യക്തമാക്കുന്നുവെന്ന് വ്യവസായ വകുപ്പ് ചർച്ചക്കിടെ മാത്യു ആരോപിച്ചു. പ്രസംഗത്തിനിടെ മാത്യുവിന്റെ മൈക്ക് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഓഫ് ചെയ്തു.
രേഖകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത്. മാത്യു സ്ഥിരമായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അതിനുള്ള വേദിയല്ല നിയമസഭയെന്നും സ്പീക്കര്‍ പറഞ്ഞു.