കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുഞ്ഞനുജനെ രക്ഷിച്ച ദിയക്ക് ധീരതയ്ക്ക് കേന്ദ്രസർക്കാരിന്റെ അം​ഗീകാരം. ദിയക്ക് ജീവൻ രക്ഷാപതക്

കുഞ്ഞനുജനെ രക്ഷിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ചേച്ചിക്ക് അവസാനം രാജ്യത്തിന്റെ അം​ഗീകരം തേടിയെത്തി.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
diya1

മാവേലിക്കര: കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുഞ്ഞനുജനെ പൈപ്പിൽ തൂങ്ങിയിറങ്ങി രക്ഷിച്ച മൂന്നാം ക്ലാസ്സുകാരി ദിയ ഫാത്തിമയുടെ ധീരതയ്ക്ക് കേന്ദ്രസർക്കാരിന്റെ അം​ഗീകാരം.

Advertisment

ജീവൻ രക്ഷാപതകിനർഹയായവരിൽ കേരളത്തിൽ നിന്നുള്ള രണ്ടുപേരിൽ ഒരാളാണ് മാവേലിക്കര മാങ്കാംകുഴിയിലെ പത്തുവയസ്സുകാരി ദിയ ഫാത്തിമ ആണ്.


2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. മുറ്റത്തു കളിക്കുന്നതിനിടെയാണ് രണ്ടുവസ്സുകാരൻ ഇവാൻ കിണറ്റിലേക്ക് വീണത്. 


മഴ ചാറിയപ്പോൾ മുറ്റത്തുവിരിച്ച തുണിയെടുക്കാനിറങ്ങിയപ്പോഴായിരുന്നു കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം ദിയ കേട്ടത്.

ഓടിച്ചെന്ന് നോക്കിയപ്പോഴാണ് ഇവാനാണ് അപകടത്തിൽപെട്ടതെന്ന് മനസ്സിലായത്. പിന്നെ ഒന്നുമാലോചിക്കാതെ കിണറ്റിലേക്കുള്ള പൈപ്പിൽ തൂങ്ങിയിറങ്ങി ഇവാനെ പൊക്കിയെടുത്ത് നിലവിളിച്ചു.


ശബ്ദം കേട്ടിയെത്തിയ ദിയയുടെ അമ്മയും സമീപത്തുള്ളവരും ഓടിയെത്തി രണ്ട് കുട്ടികളേയും പുറത്തേക്കെടുക്കുകയായിരുന്നു.


കുഞ്ഞനുജനെ രക്ഷിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ചേച്ചിക്ക് അവസാനം രാജ്യത്തിന്റെ അം​ഗീകരം തേടിയെത്തി.

സനലിന്റേയും ഷാജിലയുടേയും മകളാണ് ദിയ ഫാത്തിമ. ദുനിയ ഫാത്തിമയാണ് ദിയയുടെ മറ്റൊരു സഹോദരി.

Advertisment