കടുത്തുരുത്തി: ഫാ.കുര്യാക്കോസ് മയിലപ്പറമ്പില്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും വെഞ്ചരിപ്പും മയിലപ്പറമ്പില്‍ കുടുംബയോഗത്തിന്റെയും കെഎംസി ട്രസ്റ്റിന്റെയും സംയുക്ത വാര്‍ഷിക സമ്മേളനവും കോതനല്ലൂരില്‍ നടന്നു.
സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പള്ളിക്കു സമീപമുള്ള കുടുംബയോഗ ഹാളില്‍ നടന്ന സമ്മേളനത്തില്‍ കുടുംബയോഗം പ്രസിഡന്റ് എന്‍.വി. ജോസ് അധ്യക്ഷത വഹിച്ചു.
ഫൊറോനാ പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ പടിക്കകുഴുപ്പില്‍ സ്മാരക മന്ദിരത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിച്ചു. കുടുംബയോഗം രക്ഷാധികാരി ഫാ.ജോസഫ് മയിലപ്പറമ്പില്‍, റവ.ഡോ. ജോര്‍ജ് ആന്റണി, കെഎംസി ട്രസ്റ്റ് ചെയര്‍മാന്‍ ടോം ജോസഫ്, സെക്രട്ടറി സി.വി. സിറിയക്ക്, ആന്റണി കുര്യാക്കോസ്, ഫാ.ഗര്‍വാസീസ് ആനിതോട്ടത്തില്‍, ഫാ.ജോസഫ് ചീനോത്തുപ്പറമ്പില്‍, ഫാ.സനോജ് കുര്യന്‍, ടോമി നരിക്കുഴി, എം.വി. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.