വളർത്തു മൃഗങ്ങളെ കടുവയും പുലിയും കൊല്ലുന്നത് പതിവെന്ന് പരാതി; വനാതിർത്തിയിൽ കന്നുകാലികളെ വിതരണം ചെയ്യുന്നത് കുറയ്ക്കണമെന്ന് എം.ബി. രാജേഷ് ! മന്ത്രിയുടെ വിചിത്ര നിര്‍ദ്ദേശത്തില്‍ വിവാദം

യു.ഡി.എഫ്. തദ്ദേശ അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വനാതിർത്തി പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ പ്രധാന ഉപജീവന മാർഗമാണ് വളർത്തുമൃഗങ്ങളെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ

New Update
mb rajesh-2

കൽപ്പറ്റ: വനാതിർത്തിയിൽ കന്നുകാലികളെ വിതരണം ചെയ്യുന്നത് കുറയ്ക്കണമെന്ന് മന്ത്രി എം.ബി.രാജേഷ്. കന്നുകാലികളെ പുലിയും കടുവയും കൊല്ലുന്നത് പതിവെന്ന പരാതി ഉയർന്നപ്പോഴായിരുന്നു ജനപ്രതിനിധി യോഗത്തില്‍ മന്ത്രി വിചിത്ര നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ബത്തേരിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തദ്ദേശപ്രതിനിധികള്‍ ഇതിനോട് യോജിച്ചെന്നും മന്ത്രി പറഞ്ഞു.

Advertisment

ഇതോടെ യു.ഡി.എഫ്. തദ്ദേശ അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വനാതിർത്തി പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ പ്രധാന ഉപജീവന മാർഗമാണ് വളർത്തുമൃഗങ്ങളെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു.

അവയുടെ എണ്ണം കുറയ്ക്കാൻ സാധിക്കില്ല. വേണമെങ്കിൽ എൽ.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തിൽ കന്നുകാലി വിതരണം ചെയ്യുന്നത് കൂറയ്ക്കൂ എന്ന്  സംഷാദ് മരക്കാർ മറുപടി നൽകി. 

Advertisment