കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ തദ്ദേശ അദാലത്തില്‍ ഭൂരിപക്ഷം പരാതികളിലും അനുകൂല തീരുമാനമെടുത്തതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.
അദാലത്തില്‍ ലഭിച്ച ആകെ പരാതികളില്‍ 1550 എണ്ണത്തില്‍ 1256 എണ്ണം തീര്‍പ്പാക്കി. 1104 പരാതികളില്‍ അനുകൂല തീരുമാനമെടുത്തു.
മുന്‍കൂര്‍ ലഭിച്ച പരാതികള്‍ 1188. മുഴുവനും തീര്‍പ്പാക്കി. അനുകൂലം 1036. അനുകൂല ശതമാനം 87.2. തള്ളിയത് 152. അദാലത്ത് ദിവസം ലഭിച്ചത് 362 പരാതികള്‍.
68 പരാതികളും അനുകൂലമായി തീര്‍പ്പാക്കി. അനുകൂല ശതമാനം 100. തുടര്‍പരിശോധന 294. ചില പരാതികളുടെ തീര്‍പ്പ് പൊതുവായ ചട്ട ഭേദഗതികളിലേക്ക് നയിച്ചതായി മന്ത്രി അറിയിച്ചു.