എം സി റോഡിൽ കെ എസ് ആര്‍ ടി സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരിക്ക്

New Update
accident-4-1

കോട്ടയം: എം സി റോഡിൽ ചങ്ങനാശ്ശേരി ളായിക്കാട് കെ എസ് ആര്‍ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക്‌ വന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. 

Advertisment

ഒരു ബസിൻ്റെ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. രണ്ട് ബസിലും ഉണ്ടായിരുന്ന യാത്രക്കാർക്കും നിസാര പരിക്കേറ്റു.

Advertisment