New Update
/sathyam/media/media_files/9P2rDyrkjAZVITHsYNoj.jpg)
കോഴിക്കോട്: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ യുവാവ് താമരശേരി ചുരത്തിലെ 9ാം വളവിന് മുകളിൽ നിന്നും കൊക്കയിലേക്ക് ചാടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖ് ആണ് ചാടിയത്.
Advertisment
ഷഫീഖിന്റെ കാറിൽ നിന്ന് മൂന്ന് പാക്കറ്റ് എംഡിഎംഎ കണ്ടെടുത്തു. മുൻപും എംഡിഎംഎ കേസിൽ പ്രതിയാണിയാൾ. വയനാട്ടിലേക്ക് ലഹരി കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഷഫീഖിനെ കണ്ടെത്താൻ സ്ഥലത്ത് ഫയർഫോഴ്സും പോലീസും പരിശോധന നടത്തുകയാണ്. ഡ്രോൺ ഉപയോഗിച്ചും ചുരത്തിൽ പരിശോധന നടക്കുന്നുണ്ട്.