കോഴിക്കോട് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; 20 ഗ്രാം മയക്ക് മരുന്ന് കണ്ടെടുത്തു

ആവശ്യക്കാർക്ക് ചെറിയ പാക്കറ്റുകളിലാക്കി എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അഫ്‌സൽ. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

New Update
MDMA Arrest In Kozhikode

കോഴിക്കോട്: കുന്ദമംഗലത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചോലക്കര സ്വദേശി അഫ്‌സലാണ് (28) പിടിയിലായത്. 20 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും കണ്ടെടുത്തു.

Advertisment

ഇന്നലെയാണ് ഇയാളെ കുന്ദമംഗലം പൊലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്‌തത്. എംഡിഎംഎ വില്‍പ്പനയെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് അറസ്റ്റ്.

എംഎൽഎ റോഡിലെ ഒരു സ്ഥാപനത്തിൻ്റെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട സ്‌കൂട്ടറിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.

ആവശ്യക്കാർക്ക് ചെറിയ പാക്കറ്റുകളിലാക്കി എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അഫ്‌സൽ. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Advertisment