ബാംഗളൂർ - എറണാകുളം ഇൻ്റർ സിറ്റി എക്സ്പ്രസിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടി

New Update
57577

പാലക്കാട്‌: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് റേഞ്ചും ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ പരിഗണിച്ച് പ്രത്യേക പരിശോധന നടത്തിവരവേ, മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വന്ന ബാംഗ്ലൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സിന്റെ മുൻഭാഗത്തുള്ള ജനറൽ കോച്ചിലെ ലഗേജ് റേക്കിൽ ഉടമസ്ഥരാരും ഇല്ലാതെ കിടന്ന ബാഗ് പരിശോധിച്ചപ്പോഴാണ് 1.930 കിലോഗ്രാം കഞ്ചാവും 50ഗ്രാം എംഡിഎംഎയും കണ്ടെടുത്തത്.

Advertisment

കണ്ടെടുത്ത ലഹരി വസ്തുതകൾക്ക് ആറുലക്ഷത്തോളം രൂപ വിലവരും. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ആർപിഎഫ് എക്സൈസ് അധികൃതർ അറിയിച്ചു.

ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ ദീപക്.എ.പി യുടെയും എക്സൈസ് ഇൻസ്പെക്ടർ ആർ.റിനോഷിൻ്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ എ.പി.അജിത്ത് അശോക്,

അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രൂപേഷ്.കെ.എസ് , പ്രിവെൻറീവ് ഓഫീസർമായ പ്രത്യുഷ്, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർ അനീഷ് കുമാർ എന്നിവരാണുണ്ടായിരുന്നത്.

Advertisment