New Update
/sathyam/media/media_files/2025/01/23/7xCFBZNcGt5hy6YqIvGK.jpg)
കണ്ണൂര്‍: തലശ്ശേരിയില്‍ എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ആകാശ് കുമാര്‍ കെ പി (26) ആണ് 4.87 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്.
Advertisment
ബംഗളൂരുവില്‍ നിന്നാണ് പ്രതി മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്. തലശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുബിന്‍രാജും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ലെനിന്‍ എഡ്വേര്‍ഡ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രസന്ന, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുബീഷ് പി പി, സരിന്‍രാജ്, പ്രിയേഷ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ഡ്രൈവര്‍ സുരാജ് എം എന്നിവരുമുണ്ടായിരുന്നു.