കണ്ണൂരിൽ ഒരു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ കടത്തുകേസിലെ ഒന്നാം പ്രതി ജാമ്യത്തിലിരിക്കെ മരിച്ച നിലയിൽ. മൂന്ന് വർഷത്തിലധികം ജയിലിൽ കഴിഞ്ഞ യുവതിക്ക് ജാമ്യം ലഭിച്ചത് ഒക്ടോബറിൽ

New Update
BALKIS

കണ്ണൂർ: ഒരു കോടിയുടെ മയക്കുമരുന്ന് കടത്തിയ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന യുവതിയെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 

Advertisment

കക്കാട് പള്ളിമുക്കിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വന്ന സിടി ബൾക്കീസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച്ച വൈകീട്ടാണ് സംഭവം.

2022ൽ കണ്ണൂരിലേക്ക് ബം​ഗളൂരുവിൽ നിന്നു ടൂറിസ്റ്റ് ബസിൽ ചുരിദാർ തുണിത്തരങ്ങളുടെ ഉള്ളിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്തിയതിനാണ് ബൾക്കീസ് പിടിയിലായത്. 

പാർസൽ വഴി രണ്ട് കിലോയോളം എംഡിഎംഎയാണ് കടത്തിയത്. ഈ കേസിലെ ഒന്നാം പ്രതിയാണ് ബൾക്കീസ്. മൂന്ന് വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പ്രതിക്ക് ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്.

കാപ്പാട് സിപി സ്‌റ്റോറിലെ ഡാഫോഡില്‍സ് വില്ലയില്‍ താമസിക്കുന്ന അഫ്‌സലിൻ്റെ(38) ഭാര്യയാണ് ബൾക്കീസ്. അറസ്റ്റിലാകുമ്പോൾ കൈക്കുഞ്ഞുള്‍പ്പെടെ രണ്ടു ചെറിയ കുട്ടികളാണ് ബൾക്കീസിനുണ്ടായിരുന്നത്. 

Advertisment