പാലക്കാട്: എംഡിഎംഎ വില്‍ക്കാനായി മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് എത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാര്‍ക്കാട് അരയങ്ങോട് തച്ചര്‍കുന്നില്‍ വീട്ടില്‍ മുഹമ്മദ് റിഷാബിനെയാണ് പൊലീസ് പിടികൂടിയത്.
ഇയാളില്‍ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കോട്ടോപ്പാടം മണ്ണാര്‍ക്കാട് റോഡില്‍ വേങ്ങ അയ്യപ്പ ക്ഷേത്രത്തിനു സമീപത്തു നിന്നാണ് മുഹമ്മദ് റിഷാബ് പൊലീസിന്റെ പിടിയിലായത്.
സിഗരറ്റ് പായ്ക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കൊണ്ടുവന്നത്. ഡാന്‍സാഫിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെയായിരുന്നു ഇയാള്‍ പിടിയിലായത്.